പാറാൽ: വായനശാല പരിസരത്ത് താഴെക്കുണ്ടയിൽ അൽരിഫയിലെ എ.കെ. സലീം (61) നിര്യാതനായി. കൂത്തുപറമ്പിലെ പരേതരായ ആയിനകത്ത് കല്ലേരി റഹ്മാൻ -ഉമ്മാച്ചു ദമ്പതികളുടെ മകനാണ്. കൂത്തുപറമ്പിലെ ബ്രാൻഡ് റെഡിമെയ്ഡ്സ് പാർട്ട്ണറാണ് പരേതൻ. ഭാര്യ പുത്തൻകുളത്തിൽ ശാഹിദ. മക്കൾ: ശാഹിൻ (സൗദി), ഇഫ്തിഹാൽ, രിഫ. മരുമക്കൾ: നിദാൽ മാഹി (കുവൈത്ത്), തസ്ലീം (പള്ളിക്കുന്ന്). സഹോദരങ്ങൾ: നജീബ്, യൂസഫ് (സൗദി), ഫൈസൽ, ആയിശ, സറീന.