പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് സ്വദേശി പുഞ്ചക്കാട് രിഫാഇ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന പൊന്നിച്ചി യൂസഫ് (58) നിര്യാതനായി. സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. രാമന്തളി ശാഖ മുസ് ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ അബ്ദുൽ ഖാദറിന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: ആരിഫ (എട്ടിക്കുളം). മക്കൾ: ഇലാഫ്, നവാഫ്, നൗഫ (മൂവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ഖാലിദ്, റഊഫ്, സഫിയ, ഖദീജ, കുഞ്ഞാസിയ.