തളിപ്പറമ്പ്: സിനിമാ പിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പി.വി. വിശ്വനാഥൻ (55) നിര്യാതനായി. നിരവധി ആൽബങ്ങളിൽ സംഗീത സംവിധാനം നിർവഹിക്കുകയും ആലാപനം നടത്തുകയും ചെയ്തു. ‘വെള്ളം’ എന്ന സിനിമയിലൂടെയാണ് പിന്നണി ഗായകനാവുന്നത്. തളിപ്പറമ്പിലെ ആദ്യകാല ട്യൂഷൻ സെന്ററായ മിൽട്ടൺസിൽ അധ്യാപകനായിരുന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി ഗാനമേള ട്രൂപ്പുകളിൽ പാടിയിരുന്നു. പരേതനായ പി.വി. കണ്ണൻ- കാർത്യായനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രത്നപാൽ (ഗായകൻ, ജോത്സ്യർ), ധനഞ്ജയൻ, രാജമണി, സുഹജ കുമാരി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കീഴാറ്റൂർ മുച്ചിലോട്ട് സമുദായ ശ്മശാനത്തിൽ.