മാവൂർ: ചെറൂപ്പ കമ്പളത്ത് പോടഞ്ചേരിയിൽ താമസിക്കും കെ.പി. വിജയൻ (75) നിര്യാതനായി. മാവൂർ ഗ്രാസിം കോഓപറേറ്റിവ് സ്റ്റോർ മുൻ ജീവനക്കാരനാണ്. പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ മാവൂർ യൂനിറ്റ് ജനറൽ സെക്രട്ടറിയും മാവൂർ സൗഹൃദ വേദി ജോയന്റ് സെക്രട്ടറിയുമായിരുന്നു. മാവൂരിലെ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ശാന്ത (റിട്ട. സ്റ്റാഫ് നഴ്സ്, കോഴിക്കോട് മെഡിക്കൽ കോളജ്). മക്കൾ: സജിത്ത് (യു.എസ്.ടി, ഇൻഫോപാർക്ക്, കൊച്ചി), ശ്രീജിത്ത് (ദുബൈ). മരുമക്കൾ: ഇന്ദു (സിവിൽ സപ്ലൈസ്, മലപ്പുറം), രേഷ്ന കുറ്റിക്കാട്ടൂർ. സഹോദരങ്ങൾ: ദേവി, നന്ദനൻ, അരവിന്ദൻ, പങ്കജവല്ലി, നാരായണൻകുട്ടി, പരേതയായ സരസ്വതിയമ്മ. സഞ്ചയനം വ്യാഴാഴ്ച.