തിരൂർ: മംഗലം ചേന്നര പെരുന്തിരുത്തി കടവത്തകത്ത് വടക്കെവളപ്പിൽ കെ.വി. അബൂബക്കർ (89) നിര്യാതനായി. ഏറെക്കാലം മന്നം വനിത ഇസ്ലാമിയ കോളജ് മാനേജറായിരുന്നു. ജമാഅത്തെ ഇസ്ലാമി അംഗവും മുംബൈ മലയാളി ഹൽഖ മുൻ നാസിമുമാണ്. ഭാര്യ: സി.പി. ഖദീജ. മക്കൾ: നൂറുദ്ദീൻ (അധ്യാപകൻ, പുറത്തൂർ ഗവ. എച്ച്.എസ്.എസ്), മുഹമ്മദ് ബാവ (അധ്യാപകൻ, ജി.എം.എൽ.പി.എസ് മംഗലം), ഇഖ്ബാൽ ചേന്നര (സീനിയർ റിപ്പോർട്ടർ, മാധ്യമം ബംഗളൂരു), മുഹമ്മദ് സാലിഹ് (അധ്യാപകൻ, കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ). മരുമക്കൾ: ഫർസാന (പൂക്കാട്ടിരി), ഫാത്തിമത്ത് സുഹറ (പെരുന്തിരുത്തി), സഹറ ബാനു (പത്തിരിപ്പാല), നസ്റുന്നിസ (വള്ളിക്കാഞ്ഞിരം). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പെരുന്തിരുത്തി പുതിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.