ഐക്കരപ്പടി: പുതുക്കോട് പെട്ടന്നങ്ങാടി പൂളാട്ടുപറമ്പില് പരേതനായ അസൈനാരുടെ മകന് കുഞ്ഞാമു (64) നിര്യാതനായി. മുസ്ലിംലീഗ് നേതാവും ദീര്‍ഘകാലമായി രാമനാട്ടുകര മാര്‍ക്കറ്റിലെ മത്സ്യവ്യാപാരിയുമായിരുന്നു. പെട്ടന്നങ്ങാടി ശാഖ മുസ്ലിംലീഗ് പ്രസിഡന്റ്, മസ്ജിദുന്നൂര്‍ പള്ളി കമ്മിറ്റി പ്രസിഡന്റ്, മുസ്ലിം റിലീഫ് കമ്മിറ്റി ജനറല്‍ സെക്രട്ടറി, മത്സ്യവിതരണ തൊഴിലാളി യൂനിയന്‍ എസ്.ടി.യു പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ജില്ല എസ്.ടി.യു കമ്മിറ്റി കൗണ്‍സിലര്‍, മേലേ പുതുക്കോട് മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. മാതാവ്: തായുമ്മ. ഭാര്യ: ആയിഷ. മകള്‍: ഷജ്ല. മരുമകന്: ഫൈസല്‍ മോന്. സഹോദരങ്ങള്‍: മമ്മുണ്ണി, മുഹമ്മദ് മുസ്തഫ, ബീഫാത്തിമ, ഉമൈബാനു, സുഹറാബി, സഫിയ, മൈമൂനത്ത്, ആമിന, സീനത്ത്, സലീന, പരേതനായ പോക്കര്.