കോഴിക്കോട്: സാമൂതിരി സ്വരൂപം രണ്ടാം സ്ഥാനി ഏറാൾപ്പാട് രാജ (കെ.സി.കെ.ഇ രാജ 94, ചാർട്ടേഡ് അക്കൗണ്ടന്റ്) ബംഗളൂരുവിലെ സ്വവസതിയിൽ നിര്യാതനായി. കോട്ടക്കൽ കിഴക്കെ കോവിലകം അംഗമാണ്. അഴകപ്പുറം കുബേരൻ നമ്പൂതിരിയുടേയും കിഴക്കെ കോവിലകം കുഞ്ഞുമ്പാട്ടി തമ്പുരാട്ടിയുടേയും മകനാണ്. ഭാര്യ: മങ്കട കോവിലകത്ത് സുഭദ്ര തമ്പുരാട്ടി. മക്കൾ: വിനോദ് രാജ (ഫിലിം മേക്കർ), ശൈലജ വർമ. കോഴിക്കോട് സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജയുടെ ഇളയ സഹോദരനാണ്. ഗുരുവായൂർ മമ്മിയൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ പാരമ്പര്യ ട്രസ്റ്റിയാണ്.