മാവൂർ: വീട്ടിക്കാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി (98) നിര്യാതനായി. ചെറൂപ്പ സർവിസ് കോഓപറേറ്റിവ് ബാങ്ക് ആദ്യകാല ഡയറക്ടർ ബോർഡ് അംഗവും കണ്ണിപറമ്പ കുഴമ്പ്ര കരുമകൻ കാവ് മേൽശാന്തിയുമായിരുന്നു. മികച്ച കർഷകനും പഞ്ചായത്തിലെ കർഷകശ്രീ അവാർഡ് ജേതാവുമാണ്. ഭാര്യ: പരേതയായ ഉമാദേവി അന്തർജനം (ഒഴുകൂർ ഇല്ലം). മക്കൾ: പരമേശ്വരൻ നമ്പൂതിരി (റിട്ട. ജൂനിയർ സൂപ്രണ്ട്, മജിസ്ട്രേറ്റ് കോടതി), നാരായണൻ നമ്പൂതിരി (മേൽശാന്തി, ഇടിക്കോട്ട് അയ്യപ്പക്ഷേത്രം), ഗോവിന്ദൻ നമ്പൂതിരി (റിട്ട. ഹെഡ്മാസ്റ്റർ, സാമൂതിരി ഹയർസെക്കൻഡറി സ്കൂൾ, കോഴിക്കോട്), പാർവതി അന്തർജനം (പുതുക്കാട് മന). മരുമക്കൾ: പുതുക്കാട് രുദ്രൻ നമ്പൂതിരി, രുക്മിണി അന്തർജനം (പുതുക്കാട്), ആര്യ അന്തർജനം (തോട്ടത്തിൽ കൂടപ്പുഴ), ഉമ അന്തർജനം (കോവൂർ). സഹോദരങ്ങൾ: പരേതനായ പരമേശ്വരൻ നമ്പൂതിരി (ഹെഡ്മാസ്റ്റർ, വള്ളിക്കപ്പറ്റ വെസ്റ്റ് സ്കൂൾ), ഗോവിന്ദൻ നമ്പൂതിരി (റിട്ട. ഗ്രാമ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട്), നാരായണൻ നമ്പൂതിരി (റിട്ട. ഹെഡ്മാസ്റ്റർ ജി.എൽ.പി.എസ് കണ്ണിപറമ്പ), ശങ്കരനാരായണൻ നമ്പൂതിരി (റിട്ട. ഹെഡ് മാസ്റ്റർ എ.യു.പി മോങ്ങം, കെ.പി.സി.സി മെംബർ), ഉമാദേവി അന്തർജനം (കറുത്തേടത്തു മന), സാവിത്രി രാജീവൻ (തിരുവനന്തപുരം).