വില്യാപ്പള്ളി: ടൗണിലെ തങ്ങൾസ് ജ്വല്ലറി ഉടമയും പറമ്പിൽ ജുമാ മസ്ജിദ് ഭാരവാഹിയും മുസ്ലിം ലീഗിന്റെയും സമസ്തയുടെയും പ്രവർത്തകനുമായിരുന്ന കൊയിലോത്ത് പറമ്പത്ത് കെ.പി. ഇമ്പിച്ചിക്കോയ തങ്ങൾ (78) നിര്യാതനായി. വടകര ജെ.ടി റോഡിൽ ദീർഘകാലം ലൗവ് ലി ക്ലോത്ത് എന്ന സ്ഥാപനം നടത്തിയിരുന്നു. ഭാര്യ: റൈഹാനത്ത് ബീവി വരയാലിൽ (ആയഞ്ചേരി). മക്കൾ: മഷ്ഹൂർ തങ്ങൾ, മഹറൂഫ് തങ്ങൾ, സൈനബ ബീവി, റഹ്മത്ത് ബീവി, സറീന ബീവി. മരുമക്കൾ: നിസാർ തങ്ങൾ (തിക്കോടി), ഹാഷിം തങ്ങൾ (തീക്കുനി), മുസ്തഫ തങ്ങൾ (നാദാപുരം), ഇൽമുന്നിസ ബീവി (വടകര), വഹീദ ബീവി (പാലേരി). സഹോദരി: മുല്ല ബീവി.