വടക്കഞ്ചേരി: പന്തലംപാടം മേരി മാത ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററും കേരള കോൺഗ്രസ്-എം തരൂർ നിയോജക മണ്ഡലം പ്രസിഡന്റുമായ വടക്കഞ്ചേരി മാണിക്യപ്പാടം നടയത്ത് വീട്ടിൽ സണ്ണി ജേക്കബിന്റെ ഭാര്യ സെലിൻ സണ്ണി (ടെസ്സി, റിട്ട. അധ്യാപിക, കെ.സി.പി.എച്ച്.എസ്.എസ് കാവശ്ശേരി-63) നിര്യാതയായി. പരേത പീച്ചി തുറുവേലിൽ (പൊടിപ്പാറ) കുടുംബാംഗമാണ്. മക്കൾ: മിഥുൻ സണ്ണി (ടേബിള്‍ ലാൻഡ് ഫിലിംസ് എറണാകുളം), ഡോൺ സണ്ണി (അക്സെൻചർ ബംഗളൂരു). മരുമക്കൾ: ജൂനിയ മിഥുൻ (ഐ.ബി.എം എറണാകുളം), ഡൈൻ ഡോൺ (എ.ബി.ബി ബംഗളൂരു). സഹോദരങ്ങൾ: ജോർജ് പൊടിപ്പാറ (മുതിർന്ന മാധ്യമപ്രവർത്തകൻ), മേരി ജോസഫ് (മധുര), ഗ്രേസി ചിറ്റിലപ്പള്ളി (വലക്കാവ്), ആലീസ് ടി. ജോൺ (അരണാട്ടുകര), ഡാലിയ (തച്ചമ്പാറ). സംസ്കാരം ചൊവ്വാഴ്ച മൂന്നിന് വടക്കഞ്ചേരി ലൂർദ് മാത ഫൊറോന പള്ളി സെമിത്തേരിയിൽ.