കടലുണ്ടി: റെയിൽവേ ലെവൽ ക്രോസിനടുത്ത് വളരെക്കാലം ബാർബർ ഷോപ്പ് നടത്തിയിരുന്ന രാമൻ പറമ്പത്ത് മോഹൻദാസ് (76) കടലുണ്ടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപമുള്ള വീട്ടിൽ നിര്യാതനായി. പരേതനായ രാരുവിന്റെ മകനാണ്.ഭാര്യ: ഉഷ (റിട്ട. ഹെൽത്ത് ഡിപ്പാർട്മെന്റ്, താനൂർ). മക്കൾ: അരുൺ, അഖിൽ. സഹോദരങ്ങൾ: രവീന്ദ്രൻ, മനോഹരൻ, പരേതരായ വേണുഗോപാലൻ, രാജൻ, രഘുനാഥൻ, വസുമതി, സൗദാമിനി, സുലോചന.