എരുമപ്പെട്ടി: കുന്നത്തേരി മുരിങ്ങാത്തേരി വീട്ടിൽ പൊറിഞ്ചുകുട്ടിയുടെ മകൻ വർഗീസ് (ചുമ്മാർ-71) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: കെവിൻ, ഫാ. നവീൻ മുരിങ്ങാത്തേരി (വെള്ളറക്കാട് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയുടെയും മരത്തംകോട് മേരിമാത പള്ളിയുടെയും വികാരി). മരുമകൾ: ദീപ്തി (അധ്യാപിക, നിർമല ഇംഗ്ലീഷ് മീഡിയം സ്കൂൾ, എരുമപ്പെട്ടി). സംസ്കാരം ചൊവ്വാഴ്ച 3.30ന് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി സെമിത്തേരിയിൽ.