ചെറുവത്തൂർ: സി.പി.എം നേതാവായിരുന്ന കൊടക്കാട് പുത്തിലോട്ടെ വി.പി. നാരായണൻ (70) നിര്യാതനായി. അവിഭക്ത കൊടക്കാട് ലോക്കൽ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ കൊടക്കാട് വില്ലേജ് സെക്രട്ടറി, പിലിക്കോട് ഗ്രാമപഞ്ചായത്ത് മെംബർ, പാർട്ടിയുടെ വളന്റിയർ ജില്ല വൈസ് ക്യാപ്റ്റൻ, ഓട്ടോ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) കാലിക്കടവ് ഡിവിഷൻ സെക്രട്ടറി, കൊടക്കാട് ബാങ്ക് ഭരണ സമിതി അംഗം, പുത്തിലോട്ട് ജനകീയ വായനശാല സെക്രട്ടറി, തിരുവനന്തപുരം എ.കെ.ജി സെന്റർ ജീവനക്കാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ആദ്യകാലം കരിവെള്ളൂർ സാധുബീഡി തൊഴിലാളി ആയിരുന്നു. ചൊവ്വാഴ്ച രാവിലെ 9ന് കാലിക്കടവിലും 10ന് പുത്തിലോട്ട് ടി.കെ. ഗംഗാധാരൻ സ്മാരക മന്തിരത്തിലും പൊതുദർശനത്തിന് വെക്കും. 11ന് സംസ്കാരം. ഭാര്യ: കെ.പി. സാവിത്രി (സി.പി.എം പുത്തിലോട്ട് ഒന്നാം ബ്രാഞ്ച് മെംബർ). മക്കൾ: കെ.പി. സുനിൽ (ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ പേഴ്സനൽ സ്റ്റാഫ്), കെ.പി. സുജിത്ത് (കൊടക്കാട് ബാങ്ക് ജീവനക്കാരൻ). മരുമക്കൾ: സൗമ്യ (പൂവാലംകൈ), സജിന (ഉദുമ). സഹോദരങ്ങൾ: വി.പി. ശാന്ത (ചൂരി കൊവ്വൽ), വി.പി. രാജൻ സി.പി.എം മാണിയാട്ട് ബ്രാഞ്ച് സെക്രട്ടറി), വി.പി. ഗോവിന്ദൻ, വി.പി. മാലതി.