അപകടശേഷം നാലുമാസത്തിലേറെയായി ഇയാൾ അബോധാവസ്ഥയിലായിരുന്നു
കാഞ്ഞങ്ങാട്: ടിപ്പർ ലോറിക്കുപിന്നിൽ ഓട്ടോ ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു. വെസ്റ്റ് എളേരി പുന്നക്കുന്ന് ചോനാടൻ പരേതനായ കൈക്കളന്റെ മകൻ സി.കെ. രാജനാണ് (61) മരിച്ചത്. മംഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാർച്ച് ഒന്നിന് പുലർച്ച ഒന്നോടെ പുന്നക്കുന്നിലായിരുന്നു അപകടം. രാജൻ സഞ്ചരിച്ച ഓട്ടോ ടിപ്പർലോറിയുടെ പിന്നിലിടിച്ചായിരുന്നു അപകടം. ഇതിനുശേഷം നാലുമാസത്തിലേറെയായി ഇയാൾ അബോധാവസ്ഥയിൽ കഴിയുകയായിരുന്നു.