കണ്ണൂർ: ഷീൻ ബേക്കറി ഗ്രൂപ് മാനേജിങ് ഡയറക്ടും താവക്കര യു.പി സ്കൂൾ റിട്ട. അധ്യാപികയുമായ നാലാം വീട് റോഡിൽ വീനസ് വീട്ടിൽ പി.കെ. സരസ്വതി (83) നിര്യാതയായി. ഷീൻ ഗ്രൂപ് സ്ഥാപകൻ പരേതനായ ഉപ്പോട്ടു കുമാരന്റെ ഭാര്യയാണ്. മക്കൾ: വീന സത്യനാഥ്, വീനിഷ് കുമാർ, ഷീന രത്നാകരൻ, ഷീജിത് കുമാർ, ഷബിൻ കുമാർ, ഷാജിൻ കുമാർ. മരുമക്കൾ: സത്യനാഥ്, ഷീബ, രത്നാകരൻ,മഞ്ജുള, വൃന്ദ, ഷാനില.
സഹോദരങ്ങൾ: വിമല, സുരേന്ദ്രൻ, പരേതരായ മൈഥിലി, രാധ, ലീല, കെ.പി. മോഹൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് പയ്യാമ്പലം ശ്മശാനത്തിൽ.