പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് മുഹിയിദ്ദീൻ പള്ളി മഹല്ലിൽ താമസിച്ചിരുന്ന ചേനോത്ത് മുഹമ്മദ് കുഞ്ഞി (ചേനോത്ത് ഇച്ച -79) നിര്യാതനായി. ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. രാമന്തളി മുസ്ലിം ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ.പി. ആമിന. മക്കൾ: സഫിയ, മുസമ്മിൽ, ജാബിർ. മരുമക്കൾ: ഫൈസൽ, അനീസ, റുഫൈദ. സഹോദരങ്ങൾ: പരേതരായ അബ്ദുല്ല ഹാജി, ഫാത്തിമ, സൈനബ.