പാലക്കാട്: പുതിയ കൽപാത്തി കൗണ്ടിന്യത്തിൽ (ഹൗസ് നമ്പർ 217) കെ.എസ്. വിശ്വനാഥൻ (87) നിര്യാതനായി. സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപറേഷനിൽ അസി. എക്സിക്യൂട്ടിവ് എൻജിനീയറായിരുന്നു.
ദീർഘകാലം പുതിയ കൽപാത്തി ഗ്രാമജനസമൂഹം സെക്രട്ടറി, ട്രഷറർ ചുമതലകൾ വഹിച്ചിട്ടുണ്ട്. അഗ്രഹാരത്തിലുള്ള കല്യാണമണ്ഡപ നിർമാണത്തിലും (1996) മന്ദക്കര ശ്രീ മഹാഗണപതി ക്ഷേത്ര പുനർനിർമാണത്തിലും കുംഭാഭിഷേക ചടങ്ങുകളിലും (2000) പ്രധാന പങ്ക് വഹിച്ചു.
ഭാര്യ: അനന്ത ലക്ഷ്മി. മകൻ: ഡോ. പ്രഫ. വി. രാമനാഥ്, മണ്ണുത്തി വെറ്ററിനറി സർവകലാശാല ഫിസിയോളജി വിഭാഗം മുൻ മേധാവി. മരുമകൾ: ഗീത രാമനാഥ്. അന്ത്യകർമങ്ങൾ ബുധനാഴ്ച രാവിലെ 11ന് സ്വഗൃഹത്തിലും സംസ്കാരം ഉച്ചക്ക് 12ന് മാട്ടുമന്ത ശ്മശാനത്തിലും നടക്കും.