അലനല്ലൂർ: ഷാപ്പിൻകുന്നിലെ പരേതനായ വല്ലക്കാട്ടുതൊടി മൂസയുടെ മകൻ നിഷാദലി (നിഷു- 44) ജിദ്ദയിൽ നിര്യാതനായി. മൂന്നാഴ്ച മുമ്പ് സ്ട്രോക്കുണ്ടായതിനെ തുടർന്ന് ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൗസ് ഡ്രൈവറായിരുന്നു. പത്തു വർഷത്തോളമായി ജിദ്ദയിലാണ്. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു പോയത്. മാതാവ്: സ്രാമ്പിക്കൽ ഖദീജ (അലനല്ലൂർ). ഭാര്യ: ചക്കിങ്ങൽ മുബീന (മണ്ണാർക്കാട്). മക്കൾ: മെഹറിൻ, നസ്റിൻ, ദുഅ. സഹോദരങ്ങൾ: നിയാസ്, സലീമ, സക്കീന, ബൽക്കീസ്, നദീറ. ഖബറടക്കം ജിദ്ദയിൽ നടക്കും.