കുറ്റ്യാടി: മീത്തലെ മാണിക്കോത്ത് അമ്മദ് (73) നിര്യാതനായി. ദീർഘകാലം സലാലയിലെ ഇലക്ട്രിസിറ്റി മന്ത്രാലയത്തിൽ ജീവനക്കാരനായിരുന്നു. ഏഴ് വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.
ഭാര്യ: സുബൈദ. വ്യാപാരിയായിരുന്ന പരേതനായ മീത്തലെ മാണിക്കോത്ത് മൊയ്തുവിന്റെയും കുഞ്ഞാമിയുടെയും മകനാണ്. മക്കൾ: സമീർ (സലാല), സബീന, സഫറീന, സൽവ, സഫീർ. മരുമക്കൾ: മുനീറ, അജിനാസ്, സിറാജ്, അൻഷിഫ്. സഹോദരങ്ങൾ: ഹമീദ്, അസീസ്, പരേതരായ അബ്ദുല്ല, ബഷീർ, ഖദീജ.