വാണിമേൽ: ചന്ദ്രിക നാദാപുരം ലേഖകനും മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവും മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ല പ്രസിഡന്റും മീഡിയവിഷൻ ചീഫ് എഡിറ്ററുമായ എം.കെ. അഷ്റഫിന്റെ ഭാര്യ മരക്കിഴങ്ങിൽ സീനത്ത് (39) നിര്യാതയായി. മക്കൾ: സനീഹ തസ്നീം, നദാ ഹനാൻ, അഫ്താബ് അമൽ. മരുമകൻ: മുഹമ്മദ് കല്ലിക്കണ്ടി. പരേതനായ ചേലക്കാട്ടെ പോലേരി താഴ കുനി സുബൈറിന്റെയും ഹലീമയുടെയും മകളാണ്. സഹോദരങ്ങൾ: റഈസ്, പരേതനായ ഹനീഫ.