പയ്യോളി: എളമ്പിലാട് പുളിക്കൂൽ മൊയ്തീൻ മുസ്ലിയാർ (76) നിര്യാതനായി. ദീർഘകാലം എളമ്പിലാട് എൻ.യു.എം മദ്റസ, മുതവന, കുറുന്തോടി, കായക്കൊടി എന്നീ മദ്റസകളിൽ അധ്യാപകനായിരുന്നു. എളമ്പിലാട് ഇലാഹിയ മസ്ജിദ് ഇമാമുമായിരുന്നു. മസ്ലിം ലീഗിന്റെയും സമസ്തയുടെയും സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് സ്വാലിഹ്, സാജിത, ഷഹീദ. മരുമക്കൾ: തയ്യുള്ളതിൽ അബ്ദുൽ സലാം, സാജിത.