വളപട്ടണം: കണ്ണൂർ വളപട്ടണം മഹല്ല് ഖാദിയും പ്രമുഖ പണ്ഡിതനുമായ വളപട്ടണം സ്റ്റേഷൻ റോഡിൽ സയ്യിദിന്റകത്ത് റൊഹൈബാസിൽ ജലാലുദ്ദീൻ ബുഖാരി സഖാഫി തങ്ങൾ (59) നിര്യാതനായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പരേതരായ കെ.പി.എസ്. മുഹമ്മദ് കോയതങ്ങൾ-ബി. കുഞ്ഞിബി തങ്ങൾ ദമ്പതികളുടെ മകനാണ്.
സമസ്ത ജില്ല മുശാവറ അംഗം, പൊയ്തുംകടവ് നൂറുൽ ഹുദ എജുക്കേഷൻ കോംപ്ലക്സ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. വളപട്ടണം ജുമാമസ്ജിദിൽ ഖത്തീബായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുനാനിയിൽ ബിരുദം നേടിയ തങ്ങൾ, വീട്ടിൽവെച്ച് രോഗികളെ പരിശോധിച്ച് ചികിത്സ നടത്താറുണ്ടായിരുന്നു. ഭാര്യ: റൗളാബി (കാഞ്ഞങ്ങാട് മാണിക്കോത്ത്). മക്കൾ: സഫ്വാൻ, സുഫിയാൻ, ശഫാഫ്, റൊഹൈബ. സഹോദരങ്ങൾ: യഹിയ തങ്ങൾ, അബ്ദുൽ റഹ്മാൻ തങ്ങൾ.