കണ്ണപുരം: മാറ്റാങ്കീൽ നാരായണീയത്തിലെ മങ്കത്തിൽ രാമചന്ദ്രൻ നായർ (85) നിര്യാതനായി. സതേൺ റെയിൽവേയിൽ സീനിയർ സെക്ഷൻ എൻജിനീയറായാണ് വിരമിച്ചത്. ഭാര്യ: പരേതയായ ആലത്തടി മലൂർ ഭാനുമതി അമ്മ. മക്കൾ: ആശ മുരളീധരൻ, ഡോ. ആനന്ദ് (ഖത്തർ). മരുമക്കൾ: ഡോ. ടി.എം. മുരളീധരൻ (സുപ്രണ്ട്, സെന്റ് മാർട്ടിൻ ഡി. പോറസ് ആശുപത്രി, ചെറുകുന്ന്), ദിവ്യ (ഹൈദരാബാദ്). സഹോദരങ്ങൾ: മങ്കത്തിൽ നാരായണൻ നായർ, രോഹിണി അമ്മ, നാരായണി അമ്മ, പരേതരായ ബാലകൃഷ്ണൻ നായർ, രാഘവൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മാറ്റാങ്കീൽ പൊതു ശ്മശാനത്തിൽ.