പാനൂർ: കടവത്തൂർ കുറുങ്ങാട് പുത്തൻ വീട്ടിൽ വേണുഗോപാലൻ (62) മാസ്റ്റർ നിര്യാതനായി. ചേളാരി വെളിമുക്ക് എ.യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ബി.ജെ.പി കുറുങ്ങാട് ബൂത്ത് കമ്മിറ്റി പ്രസിഡന്റ്, തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, പെരിങ്ങളം മണ്ഡലം കമ്മിറ്റി അംഗം, പെൻഷനേഴ്സ് സംഘ് പാനൂർ ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പരേതരായ ശങ്കരൻ നമ്പ്യാരുടെയും നാണി അമ്മയുടെയും മകനാണ്. ഭാര്യ: സുമ (അധ്യാപിക, എം.ഇ.എസ് സ്കൂൾ, കൈവേലിക്കൽ). മക്കൾ: അഡ്വ. അശ്വതി, ഗൗതം പ്രീത് (എം.കോം വിദ്യാർഥി). മരുമകൻ: ഷിനോജ് (പടന്നക്കര, ദുബൈ). സഹോദരങ്ങൾ: കെ. ജയചന്ദ്രൻ (റിട്ട. അധ്യാപകൻ, കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂൾ), സുജാത (വില്യാപ്പള്ളി), പി.വി. ഭാരതി (റിട്ട. പ്രധാനാധ്യാപിക, വി.വി.യു.പി സ്കൂൾ, കടവത്തൂർ), പരേതനായ ഹരിദാസൻ (മൈസൂരു).