തലശ്ശേരി: ഷൊർണൂർ മുനിസിപ്പൽ സെക്രട്ടറിയായി വിരമിച്ച തിരുവങ്ങാട് കല്ലായിത്തെരു നാളോന്തയിൽ ഹൗസിൽ കെ.വി. വിശ്വനാഥൻ (65) നിര്യാതനായി. ചെറുകുന്നിലെ പരേതനായ ബാലൻ നായർ - പി.വി. മീനാക്ഷി അമ്മ ദമ്പതികളുടെ മകനും ബി.ജെ.പി കണ്ണൂർ ജില്ല പ്രസിഡന്റ് എൻ. ഹരിദാസിന്റെ സഹോദരീ ഭർത്താവുമാണ്. തളിപ്പറമ്പ്, കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലും മുനിസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എൻ. പ്രേമലത. മക്കൾ: വിഷ്ണു വിശ്വനാഥ് (ബംഗളൂരു), ജിഷ്ണു വിശ്വനാഥ് (എം.ബി.എ വിദ്യാർഥി). മരുമകൾ: അപർണ (ബംഗളൂരു).