മംഗലാട്: ചെട്ട്യാം വീട്ടിൽ പോക്കർ ഹാജി (72) നിര്യാതനായി. മംഗലാട് തർബിയ്യത്തുസ്സിബ് യാൻ മദ്റസ കമ്മിറ്റി പ്രസിഡന്റ്, മംഗലാട് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ്, നഫീസത്തുൽ മിസ്രിയ ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മൂന്നര പതിറ്റാണ്ടുകാലം യു.എ.ഇയിൽ പ്രവാസിയായിരുന്നു. ഭാര്യമാർ: റാബിയ (വാണിമേൽ), പരേതയായ നഫീസ. മക്കൾ: നസീല, റുമീന (ഖത്തർ), നിയാസ് (ഖത്തർ). മരുമക്കൾ: ഷമീർ വരിക്കോളി ചാലിൽ (ആവള), ഷബീറ (തിരുവള്ളൂർ). സഹോദരങ്ങൾ: പരേതനായ മൊയ്തുഹാജി, സി.വി. അമ്മത് ഹാജി, കുഞ്ഞാമി (നരിക്കാട്ടേരി), സി.വി. ഇബ്രാഹിം. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പറമ്പിൽ പള്ളി ഖബർസ്ഥാനിൽ.