കൊയിലാണ്ടി: പൊയിൽക്കാവ് താഴെ കോതേരി (കക്കുഴിക്കൽ) രാധാകൃഷ്ണ കിടാവ് (81- റിട്ട. കെ.എസ്.ഇ.ബി. അസി. എൻജിനീയർ കോഴിക്കോട് സർക്കിൾ) നിര്യാതനായി. പരേതരായ പാളപ്പുറത്ത് കുഞ്ഞികൃഷ്ണൻ കിടാവിന്റെയും ദേവി അമ്മയുടെയും മകനാണ്. ഭാര്യ: ശാന്തകുമാരി (റിട്ട: കാഷ്യർ സൗത്ത് ഇന്ത്യൻ ബാങ്ക്). മക്കൾ: നമിത (ലാബ് ടെക്നീഷ്യൻ മെഡിക്കൽ കോളജ് കോഴിക്കോട്), അമൃത (മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക് ബംഗളൂരു). മരുമക്കൾ: ബ്രിജേഷ് (ട്യൂട്ടർ മെഡിക്കൽ കോളജ് തിരുവനന്തപുരം), വിഷ്ണു (ബംഗളൂരു). സഹോദരങ്ങൾ: രാമചന്ദ്രൻ, രമണി, രവി, ശശി കോതേരി, വാസന്തി (റിട്ട: അധ്യാപിക ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂൾ), രതീശൻ, പരേതരായ പത്മിനി അമ്മ, സേതുമാധവൻ കിടാവ്. സഞ്ചയനം ഞായറാഴ്ച.