കാഞ്ഞങ്ങാട്: മഞ്ഞപ്പിത്തവും പനിയും ബാധിച്ച് ചികിത്സയിലിരുന്ന അധ്യാപകൻ മരിച്ചു. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ബന്തടുക്ക മാണിമൂല കക്കച്ചാലിലെ കെ.എം. ഹേമചന്ദ്രയാണ് (50) മരിച്ചത്. പനിക്ക് പിന്നാലെയാണ് മഞ്ഞപ്പിത്തം ബാധിച്ചത്. സുള്ള്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഹൈസ്കൂൾ കന്നട വിഭാഗം ഗണിതശാസ്ത്ര അധ്യാപകനാണ്. റിട്ട. അധ്യാപകൻ മുത്തെണ്ണയുടെയും ഹെന്നമ്മയുടെയും മകനാണ്. ഭാര്യ: ദിനമണി. മക്കൾ: ഗാനശ്രീ (സെൻറ് അലോഷ്യസ് കോളജ് വിദ്യാർഥിനി), ഇൻചന (ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി).
സഹോദരങ്ങൾ: കെ. രേവതി (കരിക്കെ), കെ. ശ്രീകല (സുള്ള്യ).