കാഞ്ഞങ്ങാട്: യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അമ്പലത്തറ ഏഴാംമൈലിൽ താമസിക്കുന്ന പാണത്തൂർ ചിറംകടവ് സ്വദേശി പൊങ്കാനം കബീറാണ് (47) മരിച്ചത്. എറണാകുളത്ത് ജോലി ചെയ്തുവന്നിരുന്ന കബീറിന് വ്യാഴാഴ്ച രാവിലെയാണ് ഹൃദയാഘാതമുണ്ടായത്. എറണാകുളത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പതിറ്റാണ്ടുകളായി പ്രവാസജീവിതം നയിച്ച യുവാവ് അടുത്തിടെ നാട്ടിൽ തിരിച്ചെത്തി എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സമീറ. മക്കൾ: അസ്മിന, ശർമിന, ഫാത്തിമത്ത് കൻസ. സഹോദരങ്ങൾ: ഇബ്രാഹീം, അഷറഫ്, സത്താർ, ജബ്ബാർ, റസിയ.