മനാമ: ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. താണ മുരിയന്റകത്ത് അസ്ലമാണ് (69) നിര്യാതനായത്. 46 വർഷമായി ബഹ്റൈനിലുണ്ട്. ബഹ്റൈൻ ഗ്യാസിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സഫൂറ പാലോട്ട്. രണ്ട് ദിവസമായി അവാലി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മനാമ കുവൈത്ത് മസ്ജിദ് ഖബർസ്ഥാനിൽ.