പാനൂർ: പൊയിലൂരിലെ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവും മുസ് ലിം ലീഗ് തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം കൗൺസിലറുമായ പള്ളികണ്ടി മൂസ ഹാജി (60) നിര്യാതനായി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പൊയിലൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ. മുസ്ലിം യൂത്ത് ലീഗ് തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് ട്രഷറർ, പൊയിലൂർ ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, പൊയിലൂർ മഹല്ല് ജമാഅത്ത് ജനറൽ സെക്രട്ടറി, പൊയിലൂർ ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ്, പൊയിലൂർ സെൻട്രൽ എൽ.പി സ്കൂൾ കമ്മിറ്റി ഭാരവാഹി, പൊയിലൂർ തഹ് ലീമുസിബിയാൻ മദ്റസ ഭാരവാഹി, എസ്.വൈ.എസ് ശാഖ ജനറൽ സെക്രട്ടറി, എസ്.എം.എഫ് ശാഖ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പരേതരായ മത്തത്ത് പള്ളികണ്ടി അമ്മദ് ഹാജിയുടെയും അയിശു ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ജമീല. മക്കൾ: മുസ്തഫ, മുനീർ, മുംതാസ്. മരുമക്കൾ: നസ്റീന, റഷീന, ശാഫി (ഈസ്റ്റ് പാറാട്). സഹോദരങ്ങൾ: സൂപ്പി, കദീശു, കുഞ്ഞിപ്പാത്തു.