ന്യൂമാഹി: കിടാരൻകുന്ന് ജനക് നിവാസിൽ (കൊളമ്പന്റവിട) കെ. ജാനകി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കൊളമ്പന്റവിട അനന്തൻ (റിട്ട. ഡോ. നായബ് സുബേദാർ). മക്കൾ: കെ. വിദ്യാനന്ദൻ, കെ. പ്രവീൺ ആനന്ദ്. മരുമക്കൾ: പ്രജിത വിദ്യാനന്ദൻ, ഷീല പ്രവീൺ ആനന്ദ്. സഹോദരങ്ങൾ: പുരുഷോത്തമൻ, പരേതരായ ഗോപാലൻ, ദേവകി, അച്ചുതൻ, നാരായണൻ. സംസ്കാരം വെള്ളിയാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ.