മാഹി: റിട്ട. മാഹി കോളജ് കെമിസ്ട്രി ലബോറട്ടറി സ്റ്റാഫ് മാഹി ഗവ. ജനറൽ ആശുപത്രിക്ക് സമീപത്തെ അനുഗ്രഹയിൽ യേശുദാസ് റോഡ്രിഗസ് (മരിയാദാസ് - 74) നിര്യാതനായി. പരേതരായ ആന്റണി റോഡ്രിഗസിന്റെയും മദിൽഡയുടെയും മകനാണ്. ഭാര്യ: റാണി. മക്കൾ: ജസ്റ്റിൻ റോഡ്രിഗസ്, ജിമ്മി റോഡ്രിഗസ്, ജെയ്സൺ റോഡ്രിഗസ്. മരുമക്കൾ: സിംല, ഗ്ലോറിയ. സഹോദരങ്ങൾ: ബെന്നി റോഡ്രിഗസ് (റിട്ട. പ്രധാനഅധ്യാപകൻ), ക്ലാര (പുതുച്ചേരി), പരേതരായ സിബിൾ, അലോൺസി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മാഹി സെന്റ് തെരേസ ബസലിക്ക സെമിത്തേരിയിൽ.