ഫാറൂഖ് കോളജ്: ഹുദാ മസ്ജിദിന് സമീപം താമസിക്കുന്ന പാറോൽ സുബൈർ (66) നിര്യാതനായി. മുസ്ലിം ലീഗ് രാമനാട്ടുകര എട്ടാം ഡിവിഷൻ മുൻ പ്രസിഡന്റ്, വികസന സമിതി കൺവീനർ, ഇ.ഡബ്ല്യു.എസ്.എ കമ്മിറ്റി അംഗം, കോളജ് റോഡ് റെസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, പാറോൽ കുടുംബസഭ വൈസ് പ്രസിഡന്റ്, പൂവ്വന്നൂർ മഹല്ല് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആസിയ. മക്കൾ: അസ്ഹർ ഹുസൈൻ (ദുബൈ), അഫ്സൽ അലി (ചെന്നൈ), സഫീന (അൽഹിന്ദ് ട്രാവൽസ്). മരുമക്കൾ: സഹീർ, ഷഹാമ, ആഷിഫ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുവ്വന്നൂർ ജുമുഅത്ത് പള്ളിയിൽ.