വടകര: മത്സ്യബന്ധനത്തിനിടയിൽ കടലിലേക്ക് തെറിച്ചുവീണ് മത്സ്യത്തൊഴിലാളി മരിച്ചു. ചോമ്പാല പാണ്ടികശാല വളപ്പിൽ ശൈലേഷാണ് (45) മരിച്ചത്. ചോമ്പാലിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ചെമ്പരുന്ത് തോണിയിൽ ശക്തമായ തിരമാല അടിച്ചാണ് ശൈലേഷ് കടലിലേക്ക് തെറിച്ച് വീണത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഭാര്യ: സുനിത. മക്കൾ: അഭിചന്ദന, അഭിറാം. പിതാവ്: ഗോവിന്ദൻ. മാതാവ്: ശാന്ത. സഹോദരങ്ങൾ: ശൈമ, ശ്രീജിത്ത്. വടകര കോസ്റ്റൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.