കാഞ്ഞങ്ങാട്: ബേക്കൽ മീത്തൽ മൗവ്വൽ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ രാഘവന്റെയും മാധവിയുടെയും മകൻ അജയനാണ് (33) നിര്യാതനായി.
കൂലിപ്പണിക്കാരനായിരുന്നു. തലവേദനയെ തുടർന്നാണ് മരിച്ചത്.
വർഷങ്ങൾക്കുമുമ്പ് വീണ് തലക്ക് പരിക്ക് പറ്റിയിരുന്നു. ഒരുമാസം മുമ്പ് തലവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പരിക്ക് ഗുരുതരമാണെന്ന് അറിഞ്ഞത്. കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും മംഗളൂരുവിലും ചികിത്സയിലായിരുന്നു. സഹോദരങ്ങൾ: വിജയൻ, ചന്ദ്രാവതി.