പയ്യന്നൂർ: സി.പി.എം കടന്നപ്പള്ളി നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും കണ്ടോന്താറിലെ സാമൂഹിക രാഷ്ട്രീയരംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന മാടക്ക ദാമോദരൻ (76) നിര്യാതനായി. ഒരു വർഷത്തിലേറെയായി അസുഖബാധിതനായി പയ്യന്നൂർ കണ്ടങ്കാളിയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. 1978ൽ പാർട്ടി അംഗമായി. 79 മുതൽ അവിഭക്ത കടന്നപ്പള്ളി ലോക്കൽ കമ്മിറ്റി അംഗമായി. വിവിധ ട്രേഡ് യൂനിയനുകളുടെ ജില്ല, ഏരിയാതല നേതൃത്വത്തിൽ പ്രവർത്തിച്ചു. മാടായി സഹകരണ റൂറൽ ബാങ്ക്, കടന്നപ്പള്ളി - പാണപ്പുഴ സഹകരണ ബാങ്ക്, കരിങ്കൽ തൊഴിലാളി സഹകരണ സംഘം, കണ്ണൂർ ജില്ല മൊത്തവ്യാപാര സഹകരണ സ്റ്റോർ എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ മുട്ടിൽ കോരന്റെയും മാടക്ക പാറുവിന്റെയും മകനാണ്. ഭാര്യ: നളിനി. മക്കൾ: ധനീഷ് (മാടായി സഹകരണ റൂറൽ ബാങ്ക് ), സുമ, സിൽജ. മരുമക്കൾ: വിജിന (കണ്ടങ്കാളി), രാമചന്ദ്രൻ (വെങ്ങര), അനിൽകുമാർ (കോക്കാട്). സഹോദരങ്ങൾ: ശങ്കരൻ, കമല, ശ്രീധരൻ, ബാലൻ. മൃതദേഹം വെള്ളിയാഴ്ച രാവിലെ 9 മുതൽ കണ്ടോന്താർ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിനുശേഷം ഉച്ചക്ക് രണ്ടിന് കണ്ടങ്കാളിയിലെ വീട്ടിലെത്തിച്ച് വൈകീട്ടോടെ സംസ്കരിച്ചു.