പഴയങ്ങാടി: അടുത്തില ഈസ്റ്റിലെ ടി.പി. ദാമോദരൻ (72) നിര്യാതനായി. അടുത്തില ഈസ്റ്റ് സി.പി.എം ബ്രാഞ്ച് അംഗമാണ്. ഭാര്യ: കെ.കെ. ശാന്ത. മക്കൾ: കെ.കെ. ദീപ്തി (ഏഴോം), കെ.കെ. ദീജ (അടുത്തില, അധ്യാപിക, നജാത് സ്കൂൾ, മാട്ടൂൽ നോർത്ത്), കെ.കെ. ദിവ്യ (കീഴറ, അധ്യാപിക, നോർത്ത് എൽ.പി സ്കൂൾ, ചെറുകുന്ന്). മരുമക്കൾ: എൻ.വി. രാധാകൃഷ്ണൻ, ഏഴോം (വിമുക്ത ഭടൻ), കെ.കെ. ഗംഗാധരൻ (അടുത്തില, എക്സിക്യൂട്ടിവ് ഓഫിസർ, മലബാർ ദേവസ്വം ബോർഡ്), പരേതനായ കെ.പി. പ്രമോദ് (കീഴറ). സഹോദരങ്ങൾ: ടി.പി. കുഞ്ഞിരാമൻ (അതിയടം), ടി.പി. കാർത്യായനി, ടി.പി. ജാനകി, ടി.പി. ദേവകി, ടി.പി. ശശിധരൻ (എല്ലാവരും ചെറുവിച്ചേരി).