പഴയങ്ങാടി: മാട്ടൂൽ നോർത്ത് മുണ്ടപ്പുറം ഹദ്ദാദ് പള്ളിക്ക് സമീപത്തെ വി.വി. ഇബ്രാഹിംകുട്ടി ഹാജി (70) നിര്യാതനായി. ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്നു. പരേതരായ ഉമ്മർ ഹാജി- ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ഇ.കെ.പി. കദീജ (മാട്ടൂൽ നോർത്ത്). മക്കൾ: ജാസിർ (ഖത്തർ), ആഷിക് (യു.എ.ഇ, മുൻ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്, മാട്ടൂൽ പഞ്ചായത്ത്), ജസീറ (മാട്ടൂൽ നോർത്ത്). മരുമക്കൾ: മൈലാഞ്ചിക്കൽ നിദ (മാടായി വാടിക്കൽ), എം.വി. ആദില (മുട്ടം), ഇ.കെ.പി. സിയാദ് (മാട്ടൂൽ നോർത്ത്). സഹോദരങ്ങൾ: പരേതരായ വി.വി. അബ്ദുറഹ്മാൻ ഹാജി, വി.വി. അബ്ദുല്ല ഹാജി, ആസിമ, മറിയുമ്മ, ഫാത്തിമ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് മാട്ടൂൽ നോർത്ത് മുണ്ടപ്പുറം പുതിയ പള്ളി ഖബർസ്ഥാനിൽ.