ഇരിട്ടി: വെളിമാനം ഞാമത്തോലിൽ കുടുംബാംഗം സിസ്റ്റർ എൽസി ഫിലിപ്പ് എസ്.സി.സി.ജി (74) വെള്ളിയാഴ്ച പുലർച്ച ആഫ്രിക്കയിൽ ഹൃദയാഘാതംമൂലം നിര്യാതയായി. കഴിഞ്ഞ 32 വർഷമായി ആഫ്രിക്കയിൽ മിഷണറിയായി സേവനം ചെയ്തുവരികയായിരുന്നു. മാതാപിതാക്കൾ: പരേതരായ ഫിലിപ്പോസ്, അന്നമ്മ. സഹോദരങ്ങൾ: ചിന്നമ്മ, കുട്ടിയമ്മ, മേരി, ജോയി, തങ്കച്ചൻ, പരേതയായ കത്രീന. സംസ്കാരം പിന്നീട്.