ചെറുവത്തൂർ: തെയ്യം വാദ്യകലാകാരൻ ചന്തേരയിലെ മുരളി പണിക്കർ (60) നിര്യാതനായി. തെയ്യത്തിന്റെ വാദ്യത്തിലെ വൈവിധ്യം ഹൃദിസ്ഥമാക്കിയ പണിക്കർ കണ്ണൂർ, കാസർകോട് ജില്ലകളിലെ കളിയാട്ടങ്ങളിലും തെയ്യം കെട്ടിലും ചെണ്ട പ്രസിദ്ധനായിരുന്നു. വിഷ്ണുമൂർത്തിയടക്കമുള്ള തെയ്യങ്ങൾ കെട്ടി മികവ് തെളിയിച്ചിരുന്നു. പുത്തിലോട്ട് മാപ്പിട്ടച്ചേരി കാവ് ക്ഷേത്രത്തിൽനിന്ന് പണിക്കർ പദവി സ്വീകരിച്ചു. നീലേശ്വരം കോവിലകത്തുനിന്ന് പട്ടും വളയും ഏറ്റുവാങ്ങി. മൃദംഗം, തബല, ഡോലക്, ട്രിപിൾ എന്നിവയിലും കഴിവ് തെളിയിച്ചു. കൃഷ്ണൻ പണിക്കരുടെയും ചെറിയയുടെയും മകനാണ്. ഭാര്യ: സൗമ്യ (ഇരിട്ടി). സഹോദരങ്ങൾ: നളിനി (മാട്ടൂൽ), പ്രസന്ന (റിട്ട: അധ്യാപിക ഉദിനൂർ), ഗീത (അരോളി), സുധ (അണിയാരം).