ബോവിക്കാനം: ബോവിക്കാനത്തെ ബി.കെ. നാജുദ്ദീൻ- സാജിദ ദമ്പതികളുടെ മകൻ മിസ്ബാഹ് (12) നിര്യാതനായി. പനി ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം ബാധിച്ചതിനെ തുടർന്ന് രണ്ടു മാസം മുമ്പാണ് കുവൈത്തിൽനിന്ന് നാട്ടിലെത്തിയത്. കുവൈത്ത് ജാബ്രിയ ഇന്ത്യൻ സ്കൂളിൽ എട്ടാംതരം വിദ്യാർഥിയാണ്. സദാ ഫാത്തിമ ഏക സഹോദരിയാണ്.