ബോവിക്കാനം: ഓട്ടോ ഡ്രൈവറും മല്ലം മേലടുക്കം സ്വദേശിയുമായ ശിവരാമൻ (ശിവൻ- 51) നിര്യാതനായി. ഭാര്യ: സരിത (മിമിക്രി കലാകാരി). പരേതനായ കുഞ്ഞപ്പു മണിയാണി -മുത്തക്ക എന്നിവരുടെ മകനാണ്. മക്കൾ: വർഷ (പ്ലസ് ടു വിദ്യാർഥിനി), ശിവാനി (എട്ടാംതരം വിദ്യാർഥിനി), നയോമിക. സഹോദരങ്ങൾ: വിശ്വനാഥൻ, രാജേഷ്, സുമിത്ര, സുരേഷൻ.