പുലാമന്തോൾ: വടക്കൻ പാലൂരിൽ താമസിച്ചിരുന്ന കുറ്റിക്കോടൻ കുഞ്ഞുണ്ണീൻ മൊല്ലയുടെ മകൻ മമ്മദ് മുസ്ലിയാർ (74) നിര്യാതനായി. വടക്കൻ പാലൂർ തന്മിയത്തുൽ ഉലൂം മദ്റസ, പുലാമന്തോൾ മഅദനുൽ ഉലൂം മദ്റസ, കുരുവമ്പലം യതീംഖാന മദ്റസ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലം സമസ്തയുടെ പ്രവർത്തകനായിരുന്നു. ഭാര്യ: ഉമ്മുകുൽസു കിഴക്കെതൊടി. മക്കൾ: അലി, ജലീൽ, സൗദ, അൻവർ, റാഷിദ്, ഫൗസിയ. മരുമക്കൾ: റജുല (തെക്കുമ്മല), സുഹറ (കൊളത്തൂർ), കുഞ്ഞിമുഹമ്മദ് (ചെമ്മലശ്ശേരി), മുഹ്സിന (കാരക്കട), ഹഫ്സത്ത് (പൊന്നാനി), നൗഫൽ (കൊളത്തൂർ).