വളാഞ്ചേരി: കക്കൻചിറയിലെ നടക്കാവിൽ പരേതനായ സെയ്താലിക്കുട്ടി എന്ന കുഞ്ഞിപ്പയുടെ മകൻ ഷംസീർ ബാബു (40) നിര്യാതനായി. എടയൂർ പഞ്ചായത്ത് പതിനാറാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയായിരുന്നു. മാതാവ്: സുലൈഖ. ഭാര്യ: സബ്ന. മക്കൾ: ആയിഷ സജ, ആയിഷ മിൻഹ. സഹോദരങ്ങൾ: സാബു, ഷക്കീൽ, ഷഫീഖ്, ഷബീർ.