വടകര: മണിയൂർ തലക്കേപൊയിൽ ജിനേഷ് (42) നിര്യാതനായി. മേപ്പയൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ആണ്. ശാരീരിക അവശതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച വൈകീട്ടോടെ നന്തിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: ലീല. ഭാര്യ: ലിംന (സിവിൽ പൊലീസ് ഓഫിസർ, വനിത പൊലീസ് സ്റ്റേഷൻ കോഴിക്കോട്). മക്കൾ: ആമിൽ ദേവ്, മിലൻ ലിയോ. സഹോദരൻ: നിഷാന്ത്.