മതിലകം: സി.കെ വളവിൽ താമസിക്കുന്ന വടക്കേടത്ത് പരേതനായ പരീക്കുട്ടിയുടെ മകൻ മുഹമ്മദ് സലീം (57) നിര്യാതനായി. കരൂപ്പടന്ന സ്വദേശിയാണ്. ഭാര്യ: കിഴക്കേ വളപ്പിൽ പരേതനായ കൊച്ചുമുഹമ്മദിന്റെ മകൾ റീജ. മക്കൾ: തമന്ന, അബ്ദുൽ അഹദ്, തന. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പുതിയകാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.