എടവണ്ണ: കർണാടക നഞ്ചൻകോട് ബൈക്ക് അപകടത്തിൽ നഴ്സിങ് വിദ്യാർഥി മരിച്ചു. എടവണ്ണ പത്തപ്പിരിയം എടപ്പലത്ത്കുണ്ടിന് സമീപം ചെമ്മിണിക്കര ജ്യോതിസ് വീട്ടിൽ റിട്ട. അധ്യാപകൻ ജ്യോതിപ്രകാശിന്റെ മകൻ ശരത് പ്രകാശാണ് (22) മരിച്ചത്. മൃതദേഹം തിങ്കളാഴ്ച വൈകീട്ട് ആറിന് വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ്: മഞ്ചേരി മെഡിക്കൽ കോളജിലെ റിട്ട. നഴ്സിങ് സൂപ്രണ്ട് സി. പ്രജിത. സഹോദരൻ: ശ്യാംപ്രകാശ് (അയർലൻഡ്).