വടകര: കണ്ണൂക്കര കൊല്ലന്റവിട യൂസഫ് (74) നിര്യാതനായി. മുൻ ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് അംഗം, മുസ്ലിം ലീഗ് കണ്ണൂക്കര ശാഖ, ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, ദീർഘകാലം മാടാക്കര മഹല്ല് കമ്മറ്റി സെക്രട്ടറി, നജയത്തുസ്സിബിയാൻ മദ്റസ സെക്രട്ടറി, മസ്ജിദുൽ ഹുദ പ്രസിഡന്റ്, സ്വതന്ത്ര കർഷസംഘം മുൻപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ആയിഷ. മക്കൾ: സമീറ, സെയ്ദ്, സഹൽ. മരുമക്കൾ: ബഷീർ (ചമ്പോളി), ഹഫ്സത്ത് (കരിയാട്).