തൃശൂർ: ചൂലിശ്ശേരി വില്ലേജ് ഓഫിസിനടുത്ത് താമസിക്കുന്ന കൊടകര വെല്ലപ്പാടി പൂജകുളങ്ങര വാരിയത്ത് പി.വി. ശേഖരൻ കുട്ടി (78) നിര്യാതനായി.
ലോർഡ് കൃഷ്ണ ബാങ്ക് റിട്ട. ഓഫിസറാണ്. തൃശൂരിലെ അറിയപ്പെടുന്ന നാടക നടനായിരുന്നു. കെ.പി.എ.സി ലളിത, കെ.എസ്. ജോർജ് എന്നിവർക്കൊപ്പവും കലാനിലയം തിയറ്റേഴ്സ് തുടങ്ങിയ നാടക സമിതികളിലും അഭിനയിച്ചിട്ടുണ്ട്.
പരേതരായ മിത്രാനന്ദപുരത്ത് വാരിയത്ത് കൃഷ്ണവാര്യരുടെയും പൂജകുളങ്ങര വാരിയത്ത് പാറുക്കുട്ടി വാരസ്യാരുടെയും മകനാണ്. ഭാര്യ: മീര (കീരംകുളങ്ങര വാരിയം). സഹോദരങ്ങൾ: ശങ്കരൻകുട്ടി, കുഞ്ഞമ്മിണി, രാമചന്ദ്രൻ, മോഹനൻ. പരേതരായ കൃഷ്ണൻകുട്ടി, വത്സലക്കുട്ടി, രാധാദേവി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് പുഴക്കൽ ശാന്തിഘട്ടിൽ.